Wednesday, February 10, 2010

കവിത

നമുക്ക് നുരഞ്ഞു പൊന്താം.

*ജീനയും 'ബീനയും ഇപ്പോഴും
മരമില്ലാ മലകളില്‍
അമ്മയെ കാത്തു നില്‍ക്കുകയാവുമോ
സ്വസ്ഥ തീരത്തണഞ്ഞുവോ 'ടീടോ
തേടി പിടിച്ചുവോ
അവന്‍ അച്ഛനെ
'ടെമ്പി ഏതോ കശ്മല കിടക്കയില്‍
കെഞ്ചി തോല്‍ക്കുന്നുവോ
നീങ്ങുമോ അവളുടെ ആകാശത്തില്‍
നിഗൂഡ മേഘങ്ങള്‍
വീണ്ടെടുത്തോ 'ജയ
അവന്‍റെ ക്ലാസ്സ്മുറി
'ജെര്‍മലിലേക്ക് മടങ്ങുമോ
അവന്‍ കൂട്ടുകാര്‍കായ്‌ എഴുതാന്‍
ക്രോധമടങ്ങാതെ 'ഇസ്ര
വെടിയുതിര്‍ക്കുകയാവുമോ
ആര്‍ക്കു ചേതം?
കുരുന്നു ജിജ്ഞാസയില്‍
എന്തിനു നേരം കൊല്ലണം
നമുക്ക് വെടിയൊച്ചകള്‍ കേള്‍ക്കാത്ത
സ്വസ്ത നിലങ്ങളില്‍
പഴശ്ശി പെരുമയില്‍
ചട്ടമ്പി സ്വര്‍ഗങ്ങളില്‍
നുരഞ്ഞു പൊന്താം .

[*2009ചലച്ചിത്ര മേളയിലെ കുട്ടികള്‍ മുഖ്യ കഥാ പാത്രങ്ങളായ ട്രീ ലെസ്സ് മൌണ്ടിന്‍, ബാക്ക് ഷോര്‍ , ജെര്മേല്‍ , സീക്രെട്ട് സ്കൈ ,ഇസ്ര എന്നീ സിനിമകളില്‍ നിന്ന് പ്രചോദനം ]





Thursday, January 7, 2010

കവിത

  • നിന്നോട്...

മുറി പുറത്തു നീ മറഞ്ഞു നിന്നതും

അറച്ചറച്ചു നീ അകത്തു വന്നതും

വിറച്ച നിന്നെ ഞാന്‍ അടുത്തണച്ചതും

കുറുമ്പ് കാട്ടി നീ കുറച്ചകന്നതും

നിറങ്ങളൊക്കെ നാം പകുത്തെടുത്തതും

മറന്നിടാതെ നീ നിറച്ചു വെക്കുക

വെറുത്തിടുന്ന നാള്‍ കൊറിച്ചിടാമത്